'ഭർത്താവിനോട് സ്നേഹം മാത്രം'; യുവതിയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യക്കുറിപ്പ് പുറത്ത്‌

മരണത്തിൽ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

'ഭർത്താവിനോട് സ്നേഹം മാത്രം'; യുവതിയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യക്കുറിപ്പ് പുറത്ത്‌

കൊല്ലം: ഇരവിപുരം ഭരണിക്കാവിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് സ്വദേശി സായ (26) ആണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്ന് ഇരവിപുരം പോലീസ് ആത്മഹത്യക്കുറിപ്പ് വീണ്ടെടുത്തിട്ടുണ്ട്. "ഭർത്താവിനോട് സ്നേഹം മാത്രം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇ.എം.ഐ അടയ്ക്കണം" എന്നാണ് ആത്മഹത്യക്കുറിപ്പിൽ കുറിച്ചിരിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ഇരവിപുരം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.