മകൾ മരിച്ചതറിഞ്ഞ് ഹൃദയാഘാതം; പിന്നാലെ അമ്മയും വിടവാങ്ങി
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മായന്നൂരിലെ ഭർത്താവിന്റെ വീട്ടിൽനിന്ന് ശാന്തിയെ ഇന്നലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ ചികിത്സയ്ക്കിടെ ശാന്തി മരണത്തിന് കീഴടങ്ങി
പാലക്കാട്: മകളുടെ മരണവാർത്തയറിഞ്ഞ് മണിക്കൂറുകൾക്കകം അമ്മയും മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പിൽ ശാന്ത (74), മകൾ ശാന്തി (56) എന്നിവരാണ് മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മായന്നൂരിലെ ഭർത്താവിന്റെ വീട്ടിൽനിന്ന് ശാന്തിയെ ഇന്നലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ ചികിത്സയ്ക്കിടെ ശാന്തി മരണത്തിന് കീഴടങ്ങി.
മകളുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെ അമ്മ ശാന്തയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് അമ്മയും മരിച്ചു.
മനിശ്ശേരിയിലെ വീട്ടിലാണ് ശാന്തയുടെ മൃതദേഹം എത്തിച്ചത്. മകൾ ശാന്തിയുടെ മൃതദേഹം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിലും എത്തിച്ചു. ഇരുവരുടെയും സംസ്കാരം നാളെ നടക്കും.
Comments ()