കളിക്കുന്നതിനിടെ 11ാം നിലയില്‍ നിന്ന് വീണ് ആറു വയസ്സുകാരന് മരിച്ചു; കുട്ടിയുടെ അമ്മ മരിച്ചത് രണ്ടാഴ്ച മുന്‍പ്
ഇതേ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽനിന്നു 4 വയസ്സുകാരി വീണു മരിച്ചിരുന്നു.
മുംബൈ: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിൽനിന്നു വീണ് ആറുവയസ്സുകാരനു ദാരുണാന്ത്യം. നയ്ഗാവ് ഈസ്റ്റിലെ നവ്ഘർ ടവറിൽ താമസിക്കുന്ന മിലിത് സുത്താറാണ് മരിച്ചത്. ഫ്ലാറ്റിന്റെ ഇടനാഴിയിൽ അയൽവാസിയായ കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ, ഷൂ റാക്കിനു മുകളിൽനിന്നു കാൽവഴുതി താഴേക്കു വീഴുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.
താഴേക്കു പതിക്കുന്നതിനിടെ ഫയർ സേഫ്റ്റി പൈപ്പിൽ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുൻപാണ് മിലിത്തിന്റെ മാതാവ് മരിച്ചത്. കുട്ടിയെ മഹാബലേശ്വറിലെ ബോർഡിങ് സ്കൂളിലേക്കു മാറ്റാൻ പിതാവ് ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.
2025 ജൂലൈയിൽ ഇതേ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽനിന്നു വീണു നാലു വയസ്സുകാരിയും മരിച്ചിരുന്നു. അപകടസാധ്യത കണക്കിലെടുത്തു സുരക്ഷാ ഗ്രില്ലുകൾ സ്ഥാപിക്കണമെന്നു താമസക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കെട്ടിട നിർമാതാവ് നടപടിയെടുക്കാത്തതാണു ദുരന്തം ആവർത്തിക്കാൻ ഇടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്.
Comments ()