യുഎസിൽ മലയാളി യുവതികളുടെ കൊലപാതകം; മൃതദേഹങ്ങൾ ഈയാഴ്ച നാട്ടിലെത്തിച്ചേക്കും
എംബസിയുമായി ബന്ധപ്പെട്ട രേഖകളും മറ്റ് നടപടിക്രമങ്ങളും വെള്ളിയാഴ്ചയോടെ പൂർത്തിയാക്കാനാണ് ശ്രമം. നടപടികൾ സമയബന്ധിതമായി പൂർത്തിയായാൽ ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ കേരളത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ന്യൂയോർക്ക്: കാലിഫോർണിയയിൽ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായതായും രണ്ടാമത്തെ യുവതിയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
എംബസിയുമായി ബന്ധപ്പെട്ട രേഖകളും മറ്റ് നടപടിക്രമങ്ങളും വെള്ളിയാഴ്ചയോടെ പൂർത്തിയാക്കാനാണ് ശ്രമം. നടപടികൾ സമയബന്ധിതമായി പൂർത്തിയായാൽ ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ കേരളത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
തൃശൂർ മുടിക്കോട് സ്വദേശിനി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവുമാണ് കാലിഫോർണിയയിൽ കൊല്ലപ്പെട്ടത്. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നവരായിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
അഞ്ജനയെ പാർക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. ആൻ മേരി മാത്യുവിനെ താമസിച്ചിരുന്ന ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്.
രണ്ട് മരണങ്ങളെയും കുറിച്ച് അമേരിക്കൻ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
Comments ()