വെറും 25 രൂപയ്ക്ക് 89 കിലോമീറ്റർ യാത്ര; ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ ഓടിത്തുടങ്ങി

ഹരിത ഊര്‍ജ്ജ രംഗത്ത് ചരിത്ര നേട്ടവുമായി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു.

വെറും 25 രൂപയ്ക്ക് 89 കിലോമീറ്റർ യാത്ര; ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ ഓടിത്തുടങ്ങി

ഹരിയാന: ഹരിത ഊര്‍ജ്ജ രംഗത്ത് ചരിത്ര നേട്ടവുമായി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനില്‍ നിന്നാണ് ഈ അത്യാധുനിക പാസഞ്ചര്‍ ട്രെയിന്‍ യാത്ര തുടങ്ങിയത്. 'നമോ ഗ്രീന്‍ റെയില്‍' എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചതാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ജിന്ദ് സ്റ്റേഷനില്‍ നിന്ന് സോണിപത് വരെയുള്ള 89 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആകെ 10 കോച്ചുകളാണ് നമോ ഗ്രീന്‍ സര്‍വീസിനായി സജ്ജീകരിച്ചിരിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കാണ് റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. കേവലം 5 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. 89 കിലോമീറ്റര്‍ ദൂരമുള്ള മുഴുവന്‍ യാത്രയ്ക്കും പരമാവധി 25 രൂപ മാത്രമാണ് ഈടാക്കുക. റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ തുകയില്‍ യാത്ര ചെയ്യാമെന്നതിനാല്‍ രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ പൊതുഗതാഗത സംവിധാനമായി ഈ ഹൈഡ്രജന്‍ ട്രെയിന്‍ മാറിയിരിക്കുകയാണ്.