സോഷ്യൽ മീഡിയ ഭരിച്ച് മോദി! 100 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള ആദ്യ ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി

ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി.

സോഷ്യൽ മീഡിയ ഭരിച്ച് മോദി! 100 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള ആദ്യ ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ലോക നേതാവെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ 105 മില്യണിലധികം (10.5 കോടി) ആളുകളാണ് അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവ് കൂടിയാണ് അദ്ദേഹം.

സമീപദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ച റീല്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. ഇതിന് പിന്നാലെ വെറും ഒരാഴ്ചയ്ക്കുള്ളില്‍ 40 ലക്ഷത്തിലധികം (4 മില്യണ്‍) പുതിയ ഫോളോവേഴ്സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ടാം സ്ഥാനത്തുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 43.2 മില്യൺ ഫോളോവേഴ്‌സാണുള്ളത്. ട്രംപിനേക്കാൾ രണ്ടിരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്ക് നിലവില്‍.