നെടുമ്പാശ്ശേരി ദുരന്തം: പ്രതിയുടെ പേരോ വിലാസമോ എഫ്ഐആറിലില്ല; പോലീസിനെതിരെ ആക്ഷേപം ശക്തം
ഞായറാഴ്ച രാവിലെ 6.59നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവിയെടുത്ത വാഹനാപകടത്തിൽ അറസ്റ്റിലായ സുഹൈലിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. കെഎൽ 07 സിആർ 1001 നമ്പർ കാറിന്റെ ഡ്രൈവർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിയുടെ വിലാസം പോലും 'അണ്നോൺ' എന്നാണ് എഫ്ഐആറിലുള്ളത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന വിവരവും ഇതിൽ പറയുന്നില്ല. പുലർച്ചെ 1:45-ന് നടന്ന അപകടത്തിന് ശേഷം, ഞായറാഴ്ച രാവിലെ 6:59-നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും പ്രതിയുടെ പേര് വ്യക്തമാക്കാത്തത് ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
എന്നാൽ, എഫ്ഐആറിലെ പേരുവിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും, തുടർന്നുള്ള അന്വേഷണത്തിലാണ് സുഹൈലിനെ പ്രതിചേർത്തതെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകിയിട്ടുണ്ട്.
Comments ()