നീണ്ടകര ദുരന്തം: കാണാതായ മകനായി തടിയിൽ രൂപമുണ്ടാക്കി ദഹിപ്പിച്ച് അമ്മ
നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മകൻ ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അമ്മ രേഷ്മ അന്ത്യകർമ്മങ്ങൾ നടത്തി.
കൊല്ലം നീണ്ടകരയിലുണ്ടായ വള്ളം മറിഞ്ഞുള്ള അപകടത്തിൽ കാണാതായ പുത്തൻതുറ സ്വദേശി ഗൗതമിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, തടിയിൽ മകന്റെ രൂപം കൊത്തിയെടുത്ത് ദഹിപ്പിച്ച് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി അമ്മ രേഷ്മ. ഭർത്താവും പിതാവും ഇതേ ദുരന്തത്തിൽ മരിച്ചതിന്റെ ആഘാതത്തിനിടയിലാണ് മകനെയും നഷ്ടപ്പെട്ട രേഷ്മയ്ക്ക് ഈ വേദനാജനകമായ ചടങ്ങ് നടത്തേണ്ടി വന്നത്.
മകനെ കണ്ടെത്താനും ജീവിതമാർഗ്ഗത്തിനായി ജോലി നൽകണമെന്നുമുള്ള ആവശ്യത്തിൽ അധികൃതരിൽ നിന്ന് കടുത്ത അവഗണന മാത്രമാണ് ലഭിക്കുന്നതെന്ന് അവർ ആരോപിക്കുന്നു. ഫോൺ വിളിച്ചാൽ പോലും ആരും എടുക്കുന്നില്ലെന്നും, സന്ദേശങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും, ഒന്നിലധികം മന്ത്രിസഭാ യോഗങ്ങൾ പൂർത്തിയായിട്ടും തങ്ങളുടെ ദുരവസ്ഥ പരിഗണിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും രേഷ്മ രോഷത്തോടെ വ്യക്തമാക്കി.
Comments ()