നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍

20 ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍

ന്യൂഡല്‍ഹി:നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. അതില്‍ 58 ശതമാനവും പെണ്‍കുട്ടികള്‍ ആണ്.

പഞ്ചാബില്‍ നിന്നുള്ള ആര്യന്‍ ഗുപ്ത, ഹരിയാനയില്‍ നിന്നുള്ള പന്‍ഷുല്‍ ബെന്‍സാല്‍ എന്നിവര്‍ 715 മാര്‍ക്ക് നേടി ടോപ് സ്‌കോറര്‍മാരായി. രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5,454 ലേറെ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. കേന്ദ്രസേനയുടെയും പൊലീസ് സേനയുടെയും സുരക്ഷാവലയത്തിലായിരുന്നു പരീക്ഷ.