നീറ്റ് പുനഃപരീക്ഷ നാളെ, രാജ്യവ്യാപകമായി നാളെ എന്‍ടിഎ മോക് ഡ്രില്‍ സംഘടിപ്പിക്കും
7827980287 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ഔദ്യോഗിക സന്ദേശങ്ങള്‍ ലഭിക്കുക
ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ നാളെ. പരീക്ഷയുടെ മുന്നോടിയായി രാജ്യവ്യാപകമായി എന്‍ടിഎ നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. നീറ്റ്-യുജി പുനഃപരീക്ഷ സുഗമമായും സുരക്ഷിതമായും നടക്കുന്നതിനായാണ് ഇത്തരമൊരു മോക് ഡ്രില്‍ നടപ്പാക്കുന്നത്.
7827980287 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ഔദ്യോഗിക സന്ദേശങ്ങള്‍ ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എന്‍ടിഎ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങള്‍ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടക്കാന്‍ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പര്‍ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എന്‍ടിഎ വ്യക്തമാക്കി.
മറിച്ച് നീക്കം നടന്നാല്‍ നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. മെയ് 30 ലെ കാര്‍ഡ് ഉപയോഗിക്കരുതെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന് കീഴില്‍ വരുന്ന ഒരു മെഡിക്കല്‍ കോളേജും ഇന്നും നാളെയും വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ചില വിദ്യാര്‍ത്ഥികള്‍ മുന്‍പ് നടന്ന നീറ്റ് ക്രമക്കേടിന് പിന്നിലുണ്ടായിരുന്നുവെന്ന് കണ്ടാണ് കര്‍ശന നിര്‍ദ്ദേശം.
Comments ()