നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഈ മാസം 15-ന്
നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 103 (1) കൊലപാതകം 126 (2) അന്യായമായി തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. വിധിപ്രസ്താവത്തിന് മുന്നോടിയായി, എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് 'ഒന്നും പറയാനില്ല' എന്നായിരുന്നു ചെന്താമരയുടെ മറുപടി. തന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ എന്നും പ്രതി കോടതിയില്‍ പറയുകയുണ്ടായി.
Comments ()