നേപ്പാൾ മിന്നൽ പ്രളയം: 53 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക; കൂടുതൽ പേർക്കായി തിരച്ചിൽ ഊർജ്ജിതം

ഓണാവധിയായതിനാൽ മലയാളി സംഘങ്ങൾ ട്രാവൽ ഏജൻസികൾ വഴിയും അല്ലാതെയും നേപ്പാളിലേക്കും പോയിട്ടുണ്ട്. കുടുംബവുമായും സുഹൃത്തുകളുമായും പോയ സംഘങ്ങളുണ്ട്. ഇതിൽ പലരും നാട്ടിലേക്ക് ബന്ധപ്പെടുന്നുണ്ട്.

നേപ്പാൾ മിന്നൽ പ്രളയം: 53 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക; കൂടുതൽ പേർക്കായി തിരച്ചിൽ ഊർജ്ജിതം

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ 53 മലയാളികൾ ഇതുവരെ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മലയാളികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണെന്നും വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായി തകർന്നതിനാൽ ഇവർ നിലവിൽ കൃത്യമായി എവിടെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, എങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.

ട്രാവൽ ഏജൻസികൾ വഴി പോയവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ കഴിയുമെങ്കിലും, വിസ ആവശ്യമില്ലാത്ത രാജ്യമായതിനാൽ സ്വന്തമായി യാത്ര തിരിച്ച് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഓണം അവധിക്കാലമായതിനാൽ നിരവധി കുടുംബങ്ങളും സുഹൃത്തുക്കളുടെ സംഘങ്ങളും നേപ്പാളിൽ എത്തിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ആശങ്കാകുലരായ ബന്ധുക്കൾ നോർക്കയുടെ ഹെൽപ്പ് ഡെസ്കുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.