ബഹ്റൈനിൽ കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം; 25 അംഗ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു
മൂന്ന് പതിറ്റാണ്ടിലേറെ സാമൂഹിക-സാംസ്കാരിക പ്രവർത്തന പാരമ്പര്യമുള്ള സംഘടനയുടെ യോഗം ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ ചേർന്നു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു
മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ സജീവ കൂട്ടായ്മയായ കുടുംബ സൗഹൃദ വേദിയുടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. മൂന്ന് പതിറ്റാണ്ടിലേറെ സാമൂഹിക-സാംസ്കാരിക പ്രവർത്തന പാരമ്പര്യമുള്ള സംഘടനയുടെ യോഗം ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ ചേർന്നു.
ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ച അദ്ദേഹം സംഘടനയുടെ വിവിധ സേവന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അംഗങ്ങളുമായി പങ്കുവച്ചു.
മുഖ്യ രക്ഷാധികാരി അജിത് കണ്ണൂരും ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയും സംഘടനയുടെ സാമൂഹിക ഇടപെടലുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രവാസി സമൂഹത്തിനായുള്ള പദ്ധതികൾ എന്നിവ വിശദീകരിച്ചു. തുടർന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന നടപടികൾ നടന്നു.
സാമൂഹിക പ്രവർത്തകൻ കാട്ടുംതാഴെ മൊയ്തീന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 2026-2028 കാലയളവിലേക്കുള്ള 25 അംഗ ഭരണസമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. അജിത് കണ്ണൂർ മുഖ്യ രക്ഷാധികാരിയായും ഡി. കൃഷ്ണകുമാർ ചെയർമാനായും നൗഷാദ് മഞ്ഞപ്പാറ പ്രസിഡന്റായും ബോബി പുളിമൂട്ടിൽ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജി. മണിക്കുട്ടൻ ട്രഷററായും സുനിൽ ബാബു വൈസ് പ്രസിഡന്റായും സജിത്ത് വെള്ളികുളങ്ങര ജോയിന്റ് സെക്രട്ടറിയായും റെനിഷ് റെജി ജോയിന്റ് ട്രഷററായും ചുമതലയേൽക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കോർഡിനേറ്റർമാരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും യോഗം അംഗീകരിച്ചു.
പുതിയ ഭരണസമിതിക്ക് അഭിനന്ദനങ്ങൾ നേർന്ന കാട്ടുംതാഴെ മൊയ്തീൻ, സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ആശംസിച്ചു. ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ട്രഷറർ ജി. മണിക്കുട്ടൻ നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ
മുഖ്യ രക്ഷാധികാരി: അജിത് കണ്ണൂർ
ചെയർമാൻ: ഡി. കൃഷ്ണകുമാർ
പ്രസിഡന്റ്: നൗഷാദ് മഞ്ഞപ്പാറ
ജനറൽ സെക്രട്ടറി: ബോബി പുളിമൂട്ടിൽ
ട്രഷറർ: ജി. മണിക്കുട്ടൻ
വൈസ് പ്രസിഡന്റ്: സുനിൽ ബാബു
ജോയിന്റ് സെക്രട്ടറി: സജിത്ത് വെള്ളികുളങ്ങര
ജോയിന്റ് ട്രഷറർ: റെനിഷ് റെജി
മെമ്പർഷിപ്പ് സെക്രട്ടറി: ഹുസൈൻ വയനാട്
മെഡിക്കൽ കോഡിനേറ്റർ: ബിജോ തോമസ്
ചാരിറ്റി കൺവീനർ: സയിദ് ഹനിഫ്
നോർക്ക കോഡിനേറ്റർ: ജ്യോതിഷ് പണിക്കർ
സ്പോർട്സ് കോഡിനേറ്റർ: വിനോദ് അരൂർ
മീഡിയ കോർഡിനേറ്റർ: ജയേഷ് താന്നിക്കൽ
ജോബ് സെൽ കോർഡിനേറ്റർ: അജാസ് മഞ്ഞപ്പാറ
ഇന്റേണൽ ഓഡിറ്റർമാർ: സജി ചാക്കോ, ഷാജഹാൻ കരുവന്നൂർ
എന്റർടൈൻമെന്റ് സെക്രട്ടറി: സാബു പാലാ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അൻവർ നിലമ്പൂർ, ബിജു കൂരോപ്പട, സന്തോഷ് കുമാർ തലവിൽ, രാജീവൻ പുതുപ്പണം, സൂരജ് കെ.കെ, ബൈജു കെ.എസ്, അജിത് മണക്കാല.
Comments ()