സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്

ചാലിയാര്‍ സ്വദേശിയായ യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്

മലപ്പുറം: നിലമ്പൂര്‍-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാലിയാര്‍ സ്വദേശിയായ യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.

കടുത്ത വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് യുവതി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലാത്തതിനാല്‍ ജീവനക്കാര്‍ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ആശുപത്രിയിലെ ശുചിമുറിയില്‍ കയറിയ യുവതി പ്രസവിക്കുകയും കുഞ്ഞിനെ ബക്കറ്റിലാക്കി അവിടെത്തന്നെ ഉപേക്ഷിച്ച് മടങ്ങുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.