നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
2021ൽ വാങ്ങിയ മരുന്നിൻ്റെ കാലാവധി 2023 മെയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: നിപ, കോവിഡ് രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന സംശയത്തെ തുടർന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. 2023, 2024, 2025 വർഷങ്ങളിൽ രോഗികൾക്ക് കാലാവധി കഴിഞ്ഞ 'റെംഡെസിവിർ' മരുന്ന് വിതരണം ചെയ്തതായി സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ച മുഴുവൻ രോഗികളുടെയും വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യവകുപ്പിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ആറ് നിപ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ മരണങ്ങൾക്ക് പിന്നിൽ കാലാവധി കഴിഞ്ഞ മരുന്നുകളുടെ ഉപയോഗമാണോ എന്ന് വിശദമായി പരിശോധിക്കും.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുന്നതിനായി അടിയന്തരമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
Comments ()