അനുമതിയില്ലാത്ത സ്റ്റിക്കറുകളും ചിത്രങ്ങളും പാടില്ല; വാഹന ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം
നിയമം ലംഘിക്കുന്നവര്‍ക്ക് ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കല്‍, കൂടാതെ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് തടവുശിക്ഷ വരെ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങളുടെ ബോഡിയിലോ ഗ്ലാസുകളിലോ അനുമതിയില്ലാതെ സ്റ്റിക്കറുകള്‍, എഴുത്തുകള്‍, ചിത്രങ്ങള്‍ എന്നിവ പതിക്കുന്നത് നിയമവിരുദ്ധം. വിവാഹം, ബിരുദദാനം, മറ്റ് ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ വ്യാപകമായി സ്റ്റിക്കറുകള്‍ പതിക്കുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
നിയമം ലംഘിക്കുന്നവര്‍ക്ക് ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കല്‍, കൂടാതെ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് തടവുശിക്ഷ വരെ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഘോഷങ്ങള്‍ നിയമം പാലിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ നടത്തണമെന്നും, ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനങ്ങളുടെ പൊതുരൂപം സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
Comments ()