നരേന്ദ്രമോദിയെ 'കില്ലർ' എന്ന് ശരിക്കും അമേരിക്കൻ പ്രസിഡന്റ് വിളിച്ചോ?
മോദിയുടെ ശക്തമായ നേതൃത്വത്തെയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും പ്രശംസിച്ചുകൊണ്ടാണ് ട്രംപ് ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു തരത്തിലുമുള്ള വിമർശനമല്ല, മറിച്ച് പ്രധാനമന്ത്രിയുടെ നേതൃഗുണത്തിനുള്ള വലിയൊരു അംഗീകാരമാണ് ഈ വാക്കുകൾക്ക് പിന്നിലുള്ളത്.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞ ചില വാക്കുകളാണ്. മോദിയെ ഒരു 'കില്ലർ' എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. എന്നാൽ ശരിക്കും ഒരു “കൊലയാളി” എന്ന അർത്ഥത്തിലാണോ അമേരിക്കൻ പ്രസിഡന്റ് ഈ വാക്ക് ഉപയോഗിച്ചത്? സത്യാവസ്ഥ ഇതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടുമ്പോഴാണ് ട്രംപ് ഈ രസകരമായ പരാമർശം നടത്തിയത്. ട്രംപിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: "നിങ്ങൾ ഈ മനുഷ്യനെ നോക്കൂ... ഞാൻ നിങ്ങൾക്കൊരു പാഠം നൽകാം. ഇദ്ദേഹം കാണാൻ വളരെ ശാന്തനായ ഒരു വ്യക്തിയാണ്, ഒരു മാലാഖയെപ്പോലെ തോന്നും. എന്നാൽ യഥാർത്ഥത്തിൽ ഇദ്ദേഹം വളരെ കടുപ്പക്കാരനാണ്. അദ്ദേഹം ഒരു 'കില്ലർ' ആണ്. ഞാൻ ആ വാക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അദ്ദേഹം അത്രത്തോളം കടുപ്പക്കാരനാണ്." മോദിയെ നോക്കി ചിരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യങ്ങൾ പറയുന്നത്.
ഒറ്റനോട്ടത്തിൽ നിലവിൽ പ്രചരിപ്പിക്കുന്ന വീഡിയോയിലെ ക്യാപ്ഷനും വാക്കുകളും കേൾക്കുമ്പോൾ തെറ്റിദ്ധാരണ തോന്നാമെങ്കിലും, ഇതിന്റെ യാഥാർത്ഥ്യം മറ്റൊന്നാണ്. അമേരിക്കൻ സംസാരശൈലിയിൽ, പ്രത്യേകിച്ച് ബിസിനസ്സ്-രാഷ്ട്രീയ മേഖലകളിൽ, 'കില്ലർ' അല്ലെങ്കിൽ 'ടഫ്' എന്നീ വാക്കുകൾ ഉപയോഗിക്കുന്നത് ശക്തരായ ആളുകളെ വിശേഷിപ്പിക്കാനാണ്. എതിരാളികൾക്ക് മുന്നിൽ വിട്ടുവീഴ്ചയില്ലാതെ, വളരെ ശക്തമായി തീരുമാനങ്ങൾ എടുക്കുകയും ലക്ഷ്യം നേടുകയും ചെയ്യുന്നവരെയാണ് ഇങ്ങനെ ആലങ്കാരികമായി വിളിക്കുന്നത്.
അതായത്, പുറമെ കാണാൻ വളരെ സൗമ്യനും ശാന്തനുമായ ഒരു വ്യക്തിയാണെങ്കിലും (ഒരു മാലാഖയെപ്പോലെ), ഭരണകാര്യങ്ങളിലും രാജ്യതാൽപ്പര്യങ്ങളിലും പ്രധാനമന്ത്രി മോദി വളരെ ശക്തനും കണിശക്കാരനുമാണെന്നാണ് ട്രംപ് ഇതിലൂടെ അർത്ഥമാക്കുന്നത്. ശത്രുക്കൾക്ക് മുൻപിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത വ്യക്തിയാണെന്ന് ട്രംപ് വ്യക്തമാക്കുന്നു.
മോദിയുടെ ശക്തമായ നേതൃത്വത്തെയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും പ്രശംസിച്ചുകൊണ്ടാണ് ട്രംപ് ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു തരത്തിലുമുള്ള വിമർശനമല്ല, മറിച്ച് പ്രധാനമന്ത്രിയുടെ നേതൃഗുണത്തിനുള്ള വലിയൊരു അംഗീകാരമാണ് ഈ വാക്കുകൾക്ക് പിന്നിലുള്ളത്.
Comments ()