പ്രതിശ്രുത വധുവിന്റെ ഫോട്ടോയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണു, യുവാവിന് ദാരുണാന്ത്യം
പൂനെ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. പ്രതിശ്രുത വധുവിന്റെ ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കോട്ട സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കേതന്‍.
ലോനാവാല: പ്രതിശ്രുത വധുവിന്റെ ഫോട്ടോയെടുക്കുന്നതിനിടെ 400 അടി താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. 26 വയസ്സുകാരനായ കേതന്‍ വിശാല്‍ അഗര്‍വാള്‍ ആണ് മരിച്ചത്.
പൂനെ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. പ്രതിശ്രുത വധുവിന്റെ ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കോട്ട സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കേതന്‍.
സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു കേതന്‍. കേതനും പ്രതിശ്രുത വധുവിനുമൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു.
കോട്ടയില്‍ നിന്ന് ചിത്രമെടുക്കുന്നതിനിടെ കേതന്‍ 400 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ യുവാവ് മരിച്ചു.
Comments ()