നീറ്റ് പരീക്ഷാ സുരക്ഷ ശക്തമാക്കാൻ എൻടിഎ; സൈബർ സുരക്ഷയും ഫോറൻസിക് സംവിധാനങ്ങളും വിപുലീകരിക്കും
ചോദ്യപ്പേപ്പർ ചോർച്ച, ആൾമാറാട്ടം, മറ്റ് പരീക്ഷാ തട്ടിപ്പുകൾ എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനും പ്രത്യേക സംഘങ്ങൾക്ക് ചുമതല നൽകും. പരീക്ഷാ സംവിധാനത്തിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് എൻടിഎയുടെ വിലയിരുത്തൽ
ദില്ലി: നീറ്റ് പരീക്ഷയുടെ നടത്തിപ്പ് കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കാൻ പുതിയ പരിഷ്കാരങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ മേൽനോട്ടം, ഫോറൻസിക് പരിശോധന തുടങ്ങിയ നിർണായക മേഖലകളിൽ വിദഗ്ധ ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് തീരുമാനം.
ചോദ്യപ്പേപ്പർ ചോർച്ച, ആൾമാറാട്ടം, മറ്റ് പരീക്ഷാ തട്ടിപ്പുകൾ എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനും പ്രത്യേക സംഘങ്ങൾക്ക് ചുമതല നൽകും. പരീക്ഷാ സംവിധാനത്തിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് എൻടിഎയുടെ വിലയിരുത്തൽ.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സിബിഐ, ഇന്റലിജൻസ് ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, വിവിധ സംസ്ഥാന പൊലീസ് വിഭാഗങ്ങൾ എന്നിവയുമായി ഏകോപനം ശക്തമാക്കും. സുരക്ഷാ പരിശോധനകളും അന്വേഷണ നടപടികളും സംയുക്തമായി നടത്തുന്നതിനും സംവിധാനമൊരുക്കും.
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കണ്ടെത്താൻ ഡിജിറ്റൽ ഫോറൻസിക് സംവിധാനവും കൂടുതൽ ശക്തിപ്പെടുത്തും. പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകൾ സംബന്ധിച്ച് 2026 നീറ്റ് യുജിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എൻടിഎയുടെ പുതിയ നീക്കം.
Comments ()