കേരളത്തിന്റെ ഔദ്യോഗിക നാമമാറ്റം; ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും
സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേന്ദ്രമന്ത്രിസഭയുടെ അനുമതി
ദില്ലി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ നാളത്തെ കാര്യപരിപാടിയിൽ ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ സഭയിൽ അവതരിപ്പിക്കുമെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേന്ദ്രമന്ത്രിസഭയുടെ അനുമതി. ഇതിന്റെ തുടർനടപടിയായാണ് പേരുമാറ്റം സംബന്ധിച്ച ബിൽ പാർലമെന്റിൽ എത്തുന്നത്.
ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതോടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമമാറ്റത്തിനുള്ള നിയമനടപടികൾക്ക് തുടക്കമാകും.
Comments ()