വെടിനിർത്തൽ കാലാവധി കഴിഞ്ഞയുടൻ ഹോർമുസിൽ വീണ്ടും ആക്രമണം; കപ്പലുകൾക്ക് വൻ നാശനഷ്ടം

ആക്രമണത്തെ തുടര്‍ന്ന് കപ്പലിന് തീപ്പിടിച്ചെന്നും എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് വിവരം.

വെടിനിർത്തൽ കാലാവധി കഴിഞ്ഞയുടൻ ഹോർമുസിൽ വീണ്ടും ആക്രമണം; കപ്പലുകൾക്ക് വൻ നാശനഷ്ടം

ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരേ മിസൈല്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് കപ്പലിന് തീപ്പിടിച്ചെന്നും എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് വിവരം. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്(യുകെഎംടിഒ) ആണ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടന്നെന്ന വിവരം പുറത്തുവിട്ടത്.

ഒമാനിലെ ലിമായില്‍ നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് എണ്ണക്കപ്പലിന് നേരേ ആക്രമണമുണ്ടായത്. മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഏത് കപ്പലിന് നേരേയാണ് ആക്രമണം നടന്നതെന്നോ ആരാണ് ആക്രമിച്ചതെന്നോ ഉള്ള വിവരം ലഭ്യമായിട്ടില്ല.