നബിദിനം; ഒമാനിൽ ഓഗസ്റ്റ് 27ന് പൊതു അവധി, ലഭിക്കുക മൂന്ന് ദിവസത്തെ നീണ്ട അവധി
വ്യാഴാഴ്ച ലഭിക്കുന്ന അവധിക്കൊപ്പം വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയും ചേരുന്നതിനാൽ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിക്കും.
മസ്‌കറ്റ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27 (വ്യാഴാഴ്ച) രാജ്യവ്യാപകമായി പൊതു അവധി പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനത്തിന് അധികൃതർ ഔദ്യോഗിക അംഗീകാരം നൽകിയതോടെയാണ് അവധി സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്.
വ്യാഴാഴ്ച ലഭിക്കുന്ന അവധിക്കൊപ്പം വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയും ചേരുന്നതിനാൽ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിക്കും.
രാജ്യത്തെ പൊതുമേഖലയും സ്വകാര്യ മേഖലയുമുള്ള സ്ഥാപനങ്ങൾക്ക് പ്രവർത്തനങ്ങൾ മുൻകൂട്ടി ക്രമീകരിക്കാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വർഷാരംഭത്തിൽ തന്നെ ദേശീയ-മതപരമായ എല്ലാ പൊതു അവധികളും പ്രഖ്യാപിക്കുന്ന രീതി ഒമാൻ സർക്കാർ പിന്തുടരുന്നത്.
ഇത്തരം മുൻകൂർ പ്രഖ്യാപനങ്ങൾ സർക്കാർ ഓഫീസുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക പരിപാടികൾ, യോഗങ്ങൾ, സേവനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
Comments ()