അംഗീകാരമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യരുത്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ

ഏതൊരു ഭക്ഷ്യ ഉത്പ്പന്നം പരസ്യപ്പെടുത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ മുമ്പായി ഔദ്യോഗികമായി മുന്‍കൂര്‍ അനുമതി നേടേണ്ടത് നിര്‍ബന്ധമാണ്.

അംഗീകാരമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യരുത്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ

മസ്‌കറ്റ്: സോഷ്യല്‍ മീഡിയ വഴി അംഗീകാരമില്ലാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍ ഭരണകൂടം. ഏത് തരത്തിലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പും ഔദ്യോഗികമായി മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്ന് ഒമാനിലെ 'ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രം' (Center for Food Safety and Quality) വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, സ്വന്തമായി സോഷ്യല്‍ മീഡിയ പേജുകളുള്ള ഭക്ഷണശാലകള്‍, പരസ്യ ഏജന്‍സികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം ഈ നിര്‍ദ്ദേശം ബാധകമാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാ ഡിജിറ്റല്‍ പ്രചാരകരും ഈ നിയമം കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.