ഭാഗ്യശാലികളെ കാത്ത് വൻ തുക; ഓണം ബമ്പർ സമ്മാനം ഉയർത്തി
ഇനി മുതല്‍ മുപ്പത് (30) കോടിയായിരിക്കും സമ്മാനത്തുക
തിരുവനന്തപുരം: ഓണം ബമ്പര്‍ സമ്മാനത്തുക സര്‍ക്കാര്‍ ഉയര്‍ത്തി. ഇനി മുതല്‍ മുപ്പത് (30) കോടിയായിരിക്കും സമ്മാനത്തുക. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി. അതേസമയം ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്.
അതേസമയം, രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം (ഓരോ സീരീസിലും രണ്ട് പേര്‍ക്ക്) ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതമാണ്, ഇത് 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്ന് വീതം) വീതിച്ചു നല്‍കും. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ഒന്‍പത് പേര്‍ക്കും ലഭിക്കുന്നതാണ്.
ആറാം സമ്മാനം: 5,000 രൂപ വീതം 54,000 പേര്‍ക്ക്, ഏഴാം സമ്മാനം: 2,000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം: 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്
Comments ()