ഓണാഘോഷത്തിനിടെ അഭ്യാസപ്രകടനം: വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വാഹനമോടിച്ച ഫ്രിജോ, ലോനച്ചന്‍ എന്നിവരുടെ ലൈസന്‍സ് എം വി ഡി സസ്പെന്‍ഡ് ചെയ്തു.
എറണാകുളത്തെ കോളേജ് ഓണാഘോഷങ്ങളുടെ ഭാഗമായി അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തുകയും വാഹനങ്ങൾ ഓടിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (MVD) ശക്തമായ നടപടി സ്വീകരിച്ചു. അങ്കമാലിയിൽ തുറന്ന ലോറിയിൽ അപകടനൽകുന്ന രീതിയിൽ നൃത്തം ചെയ്ത സംഭവത്തിൽ ഡ്രൈവർമാരായ ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിംഗ് ലൈസൻസ് എം.വി.ഡി സസ്പെൻഡ് ചെയ്തു.
ജില്ലയിലെ വിവിധ കോളേജുകളിൽ നിന്ന് തുടർച്ചയായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നാല് കോളേജുകളിലെ വിദ്യാർത്ഥികൾക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. ഇതിനുപുറമേ, സമാന നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആലുവയിലും മൂവാറ്റുപുഴയിലെ കോളേജ് കേന്ദ്രീകരിച്ചും പരിശോധനകളും നിയമനടപടികളും പുരോഗമിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Comments ()