8-ാം ക്ലാസുകാരുടെ 21-ലെ ഓണപ്പരീക്ഷ മാറ്റി; പരീക്ഷ ഇനി ഓണാവധിക്ക് ശേഷം
ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയില്‍ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം.
സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 21-ന് നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ പരീക്ഷ മാറ്റിവെച്ചു. ഈ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടക്കും. പുതിയ തീരുമാനത്തോടെ 21-ന് പൂർണ്ണമായി ഓണാഘോഷം സംഘടിപ്പിച്ച് സ്കൂളുകൾ അടയ്ക്കാൻ സാധിക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-നാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്.
Comments ()