ഓണക്കാലത്തെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ
തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കും, ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്കും, ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമാണ് പുതുതായി ട്രെയിനുകള്‍ അനുവദിച്ചിട്ടുള്ളത്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കും, ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്കും, ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമാണ് പുതുതായി ട്രെയിനുകള്‍ അനുവദിച്ചിട്ടുള്ളത്. ഉത്സവകാലത്തെ യാത്രാക്ലേശം കുറയ്ക്കാന്‍ ഈ സര്‍വീസുകള്‍ സഹായകരമാകും.
ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്ക് (06117): ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബര്‍ 3, 5 തീയതികളില്‍ രാത്രി 11.50-ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, പിറ്റേന്ന് വൈകിട്ട് 4.20-ന് കൊല്ലത്തെത്തും.
കൊല്ലത്തു നിന്ന് ചെന്നൈയിലേക്ക് (06118): ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബര്‍ 4, 6 തീയതികളില്‍ വൈകിട്ട് 6.45-ന് കൊല്ലത്തു നിന്ന് തിരിച്ച്, പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെന്‍ട്രലില്‍ തിരിച്ചെത്തും.
തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്ക് (06093): ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 2 തീയതികളില്‍ രാവിലെ 9:00-ന് പുറപ്പെടുന്ന ട്രെയിന്‍, അതേദിവസം രാത്രി 9:00-ന് മംഗളൂരു ജങ്ഷനിലെത്തും.
മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് (06094): ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബര്‍ 3 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം 3:15-ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 5:30-ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.
എറണാകുളം - ബെംഗളൂരു എസ്എംവിടി എക്‌സ്പ്രസ് (06147): ഓഗസ്റ്റ് 9, 16, 23, 30, സെപ്റ്റംബര്‍ 6 തീയതികളില്‍ രാത്രി 11.10-ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരു എസ്എംവിടിയില്‍ എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകള്‍: ആലുവ, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കുപ്പം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം.
ബെംഗളൂരു എസ്എംവിടി - എറണാകുളം എക്‌സ്പ്രസ് (06148): ഓഗസ്റ്റ് 10, 17, 24, 31, സെപ്റ്റംബര്‍ 7 തീയതികളില്‍ വൈകിട്ട് 4.00-ന് ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, പിറ്റേന്ന് രാവിലെ 5.45-ന് എറണാകുളത്ത് എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകള്‍: കെ ആര്‍ പുരം, ബംഗാര്‍പ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ. ഈ സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ശനിയാഴ്ച രാവിലെ 8.00 മണിക്ക് ആരംഭിക്കുന്നതാണ്.
Comments ()