കിലോയ്ക്ക് 80 രൂപ കടന്ന് സവാള; വിലക്കയറ്റത്തിന് പിന്നിൽ കാലാവസ്ഥാ പ്രശ്നങ്ങൾ
കോഴിക്കോട് പാളയം മാർക്കറ്റിൽ ഇന്ന് ഒരു കിലോ സവാളയ്ക്ക് 50 മുതൽ 55 രൂപ വരെയാണ് മൊത്തവില. ഇതിന് പുറമെ ഗതാഗതം, മറ്റ് വിപണി ചെലവുകൾ എന്നിവ കൂടി ചേരുന്നതോടെയാണ് ഉപഭോക്താക്കൾക്ക് ചില്ലറ വിപണിയിൽ ഉയർന്ന വില നൽകേണ്ടി വരുന്നത്.
കോഴിക്കോട്: കേരളത്തിലെ വിപണിയിൽ സവാളയുടെ വില വീണ്ടും ഉയരുന്നു. ഓണക്കാലത്ത് കുതിച്ചുയർന്ന വില ഉത്സവം കഴിഞ്ഞിട്ടും താഴ്ന്നിട്ടില്ല. ചില്ലറ വിപണിയിൽ ഒരു കിലോ സവാളയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ ഈടാക്കുന്നത്.
സംസ്ഥാനത്തെ പ്രധാന വിപണികളിലേക്കുള്ള സവാള വരവ് കുറഞ്ഞതാണ് വില വർധനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. സവാള കൃഷി വ്യാപകമായ അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥ ഉൽപാദനത്തെയും വിതരണത്തെയും ബാധിച്ചതായാണ് വ്യാപാരികൾ പറയുന്നത്.
കോഴിക്കോട് പാളയം മാർക്കറ്റിൽ ഇന്ന് ഒരു കിലോ സവാളയ്ക്ക് 50 മുതൽ 55 രൂപ വരെയാണ് മൊത്തവില. ഇതിന് പുറമെ ഗതാഗതം, മറ്റ് വിപണി ചെലവുകൾ എന്നിവ കൂടി ചേരുന്നതോടെയാണ് ഉപഭോക്താക്കൾക്ക് ചില്ലറ വിപണിയിൽ ഉയർന്ന വില നൽകേണ്ടി വരുന്നത്.
ഓണത്തിന് മുന്നോടിയായി വില ഉയർന്നിരുന്നെങ്കിലും ആഘോഷങ്ങൾ കഴിഞ്ഞതോടെ വില കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നിലവിൽ അതിന് വിപരീതമായ സാഹചര്യമാണ് വിപണിയിൽ. വരവ് സാധാരണ നിലയിലായാൽ മാത്രമേ വിലയിൽ കാര്യമായ കുറവുണ്ടാകൂ എന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
Comments ()