ഡെലിവറി ഫീസിനും കമ്മീഷനും പരിധി നിശ്ചയിച്ച് കുവൈറ്റ്; തേഡ് പാർട്ടി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയമങ്ങൾ
സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമങ്ങൾ രാജ്യത്തെ ഡെലിവറി മേഖലയെ കൃത്യമായി ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
കുവൈറ്റിൽ ഉപഭോക്താക്കളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന തേഡ് പാർട്ടി ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് അധികൃതർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമങ്ങൾ രാജ്യത്തെ ഡെലിവറി മേഖലയെ കൃത്യമായി ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. എന്നാൽ സ്വന്തം ആപ്പുകളോ വെബ്‌സൈറ്റുകളോ വഴി സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
പുതിയ നിയമപ്രകാരം പ്ലാറ്റ്‌ഫോമുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന പരമാവധി ഡെലിവറി ഫീസ് ഒരു കുവൈത്തി ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കാവുന്ന കമ്മീഷൻ 10 മുതൽ 17 ശതമാനം വരെയായി പരിമിതപ്പെടുത്തി. പ്രോസസിങ് ഫീസ്, അഡ്മിനിസ്ട്രേഷൻ ചാർജുകൾ, മറ്റ് സേവന നിരക്കുകൾ എന്നീ പേരുകളിൽ അധിക തുകകൾ ഈടാക്കുന്നതിന് പ്ലാറ്റ്‌ഫോമുകൾക്ക് കർശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
Comments ()