ലഹരി മാഫിയയുടെ വേരറുക്കാന്‍ 'ഓപ്പറേഷന്‍ തൂഫാന്‍'; 'പ്രധാനകേന്ദ്രം ബംഗളൂരു തന്നെ' ; നിരീക്ഷണം ശക്തം

ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രം ബംഗളൂരുവാണെന്നും മസ്‌കറ്റില്‍ നിന്നും വന്നവര്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ലഹരി മാഫിയയുടെ വേരറുക്കാന്‍ 'ഓപ്പറേഷന്‍ തൂഫാന്‍'; 'പ്രധാനകേന്ദ്രം ബംഗളൂരു തന്നെ' ; നിരീക്ഷണം ശക്തം

തിരുവനന്തപുരം: കേരളത്തില്‍ മയക്കുമരുന്ന് മാഫിയയുടെ ശൃംഖലകള്‍ തകര്‍ക്കാനും ലഹരി ഉപയോഗം ഇല്ലാതാക്കാനുമായി കേരള സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും ചേര്‍ന്ന് 2026 ജൂണില്‍ ആരംഭിച്ച ലഹരിവിരുദ്ധ ദൗത്യമാണ് 'ഓപ്പറേഷന്‍ തൂഫാന്‍'. ലഹരിക്കടത്തുകാരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തകര്‍ക്കാനും അവരുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള ശക്തമായ നടപടികളും ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.

ലഹരിവിരുദ്ധ വേട്ടയെക്കുറിച്ചുള്ള വിശദാംശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ഡി ജിപി റവാഡ ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുകാണ്. മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെ കുറിച്ച് കൃത്യമായ വിവരം കിട്ടിയെന്ന് ഡിജിപി പറഞ്ഞു. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരിക്കടത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി മറ്റ് സംസ്ഥാനങ്ങളുടെ ഏകോപനത്തോടെയുള്ള അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ജൂലൈ രണ്ടാം വാരത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ ഡി ജി പിമാരുടെ പ്രത്യേക യോഗം ചേരുമെന്നും റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

അതേസമയം, ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രം ബംഗളൂരുവാണെന്നും മസ്‌കറ്റില്‍ നിന്നും വന്നവര്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.