പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു
ഷൊർണ്ണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ മനിശ്ശേരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.
പാലക്കാട്: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അഞ്ചുപേർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെ നില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്. ഷൊർണ്ണൂർ ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
Comments ()