പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ കസ്റ്റഡിയിൽ

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ കസ്റ്റഡിയിൽ

പാലക്കാട്: മൂലത്തറ ഡാമിന് സമീപം ഭിക്ഷാടകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രി മൂലത്തറ ഡാമിന് സമീപമുള്ള കള്ള് ഷാപ്പിന് മുന്നിൽ വെച്ചാണ് സംഭവം നടന്നത്. തുടർന്ന് ഞായറാഴ്ച രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

സംശയാസ്പദമായ മരണമായതിനാൽ തുടക്കത്തിൽ സ്വാഭാവിക മരണമെന്നാണ് കരുതിയതെങ്കിലും, തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ശരീരത്തിലേറ്റ മാരകമായ മർദ്ദനമേറ്റുള്ള പരിക്കുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഇതേതുടർന്ന് മീനാക്ഷിപുരം പൊലീസ് ഊർജിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.