പാലക്കാട് സ്വദേശി ജിദ്ദയിൽ ഫോർക്ക് ലിഫ്റ്റ് അപകടത്തിൽ മരിച്ചു
നിലവിൽ ജിദ്ദ അബ്ഹുർ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
റിയാദ്: പടിഞ്ഞാറൻ സൗദിയിലെ ദഅബാനിൽ ഫോർക്ക് ലിഫ്റ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ (57) അന്തരിച്ചു. ജിദ്ദ ബവാദിയിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ ജിദ്ദ അബ്ഹുർ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. നസീമയാണ് പരേതന്റെ ഭാര്യ. മക്കൾ: നവാസ് (ജിദ്ദ), നഫ്‌ല, നൗഫൽ (ത്വാഇഫ്). മരുമക്കൾ: നിസാമുദ്ധീൻ, തസ്‌നിം. സഹോദരങ്ങൾ: ഹനീഫ (ഖത്തർ), ഷരീഫ്, സുഹ്‌റ.
Comments ()