പെൻഷൻ വിതരണം നാളെ മുതൽ; 58 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ

ഓഗസ്റ്റ് 31 വരെയാണ് പെൻഷൻ വിതരണം നടത്തുക. ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി സർക്കാർ 130.31 കോടി രൂപയാണ് അനുവദിച്ചത്. ഇതിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കും.

പെൻഷൻ വിതരണം നാളെ മുതൽ; 58 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓഗസ്റ്റ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷനും നാളെ മുതൽ വിതരണം ചെയ്യും. പെൻഷൻ വിതരണത്തിനാവശ്യമായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

ഓഗസ്റ്റ് 31 വരെയാണ് പെൻഷൻ വിതരണം നടത്തുക. ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി സർക്കാർ 130.31 കോടി രൂപയാണ് അനുവദിച്ചത്. ഇതിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കും.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 51.59 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പെൻഷൻ തുക ഗുണഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതിനായി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലുള്ള വീട്ടിലെത്തിക്കുന്ന വിതരണ സംവിധാനവും ഈ മാസവും തുടരും. ഇതോടെ അർഹരായവർക്ക് വീടുകളിൽ തന്നെ പെൻഷൻ കൈപ്പറ്റാൻ സാധിക്കും.