യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്കുകൾ വർധിച്ചിട്ടുണ്ട്. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്.

യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇയിൽ സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതി പുറത്തുവിട്ട പുതിയ നിരക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. പുതിയ മാറ്റത്തോടെ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.80 ദിർഹവും (ഓഗസ്റ്റിൽ 3.60 ദിർഹം), സ്പെഷ്യൽ 95 പെട്രോളിന് 3.69 ദിർഹവും (ഓഗസ്റ്റിൽ 3.49 ദിർഹം), ഇ-പ്ലസ് 91 പെട്രോളിന് 3.61 ദിർഹവുമാണ് (ഓഗസ്റ്റിൽ 3.41 ദിർഹം) വില വരുന്നത്. ഡീസൽ വില ലിറ്ററിന് ഓഗസ്റ്റിലെ 3.80 ദിർഹത്തിൽ നിന്ന് 4.30 ദിർഹമായി ഉയർന്നു. ആഗോള ഊർജ്ജ വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി എല്ലാ മാസവും അവസാനത്തോടെയാണ് വരും മാസത്തേക്കുള്ള ഇന്ധനനിരക്കുകൾ യുഎഇ പുതുക്കി നിശ്ചയിക്കുന്നത്.