തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്ക്അപ്പ് വാന് ഇടിച്ചുകയറി; നാല് പേർക്ക് പരിക്ക്
മദ്യലഹരിയിലായിരുന്ന പിക്ക്അപ്പ് വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനാപകടം. മദ്യപിച്ച പ്രതിയുമായി സ്റ്റേഷനിലെത്തിയ പൊലീസ് ജീപ്പിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ പിക്ക്അപ്പ് വാന് ഇടിച്ചുകയറുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു ഈ അപകടം സംഭവിച്ചത്.
അപകടത്തിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പൊലീസ് വാഹനത്തിലുണ്ടായിരുന്ന ലീന എന്ന ഉദ്യോഗസ്ഥയ്ക്കും, സ്റ്റേഷന് പുറത്തുണ്ടായിരുന്ന എബിൻ (19), ഗൗതമം (19) എന്നിവർക്കുമാണ് പരിക്കേറ്റത്.
അപകടത്തിന് കാരണക്കാരനായ പിക്ക്അപ്പ് വാന് ഡ്രൈവർ നിധിൻ രാജിനെ പൊലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. ഇയാളും കനത്ത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments ()