'ശിഷ്ടകാലം കാശിയിൽ, ദൈവത്തിൽ അലിയണം'; ഫോൺ പിടിച്ചെടുത്തതിന് പിന്നാലെ പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു
ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണൂര്‍: പാനൂരില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി വീടുവിട്ടിറങ്ങി. കരിയാട് പുളിയനമ്പ്ര സ്വദേശിയായ വിദ്യാര്‍ഥിയെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിയുടേതെന്നു കരുതുന്ന ഒരു കുറിപ്പ് വീട്ടില്‍നിന്നു പൊലീസ് കണ്ടെടുത്തു. ഇനി കാശിയിലേക്കാണു പോകുന്നതെന്നും ശിഷ്ടകാലം അവിടെക്കഴിഞ്ഞ് ദൈവത്തില്‍ അലിയുമെന്നുമാണ് കുറിപ്പില്‍ കുറിച്ചിട്ടുള്ളത്. കാണാതായ സംഭവത്തില്‍ ചൊക്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments ()