കന്നി ബജറ്റില്‍ ജനപ്രിയവും തന്ത്രപരവുമായ പ്രഖ്യാപനം, ആരോഗ്യ സുരക്ഷ, സാംസ്‌കാരിക വികസനം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന

ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. ഈ പദ്ധതി മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ യാഥാര്‍ത്ഥ്യമാകും

കന്നി ബജറ്റില്‍ ജനപ്രിയവും തന്ത്രപരവുമായ പ്രഖ്യാപനം, ആരോഗ്യ സുരക്ഷ, സാംസ്‌കാരിക വികസനം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റില്‍ ജനപ്രിയവും തന്ത്രപരവുമായ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയത്.ആരോഗ്യ സുരക്ഷ, സാംസ്‌കാരിക വികസനം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് പുതിയ ബജറ്റ് മുന്‍ഗണന നല്‍കുന്നു.

ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. ഈ പദ്ധതി മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ യാഥാര്‍ത്ഥ്യമാകും.
കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി.

പദ്ധതിയുടെ പ്രാരംഭ ചിലവുകള്‍ക്കായി ബജറ്റില്‍ 10 കോടി രൂപ പ്രാഥമികമായി വകയിരുത്തി. കൂടാതെ മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ സ്മരണാര്‍ത്ഥം കൊച്ചിയില്‍ അത്യാധുനിക സൌകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഫിലിം സിറ്റി നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഈ വന്‍ പദ്ധതി ചലച്ചിത്ര മേഖലയിലെ വികസനത്തിനും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ക്കും വഴിതുറക്കും. ഈ പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. പുതിയ തലമുറയ്ക്ക് മികച്ച സംഗീത വിദ്യാഭ്യാസം നല്‍കാന്‍ മലയാളികളുടെ പ്രിയപ്പെട്ട അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ വിപുലമായ മ്യൂസിക് അക്കാദമി സ്ഥാപിക്കും.

പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ എം.ടി വാസുദേവന്‍ നായരുടെ സംഭാവനകളെ മുന്‍നിര്‍ത്തി കോഴിക്കോട് നഗരത്തില്‍ പുതിയ സ്മാരക കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു.