ജനത്തിന് മാത്രമല്ല, മന്ത്രിക്കും 'പവർകട്ട്'; കെഎസ്ഇബി സമ്മേളനത്തിൽ പ്രസംഗം തടസ്സപ്പെട്ടതോടെ വേദിവിട്ട് വൈദ്യുതി മന്ത്രി

കെഎസ്‌ഇബി ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചതിനെ തുടർന്ന് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് വൈദുതി മന്ത്രി

ജനത്തിന് മാത്രമല്ല, മന്ത്രിക്കും 'പവർകട്ട്'; കെഎസ്ഇബി സമ്മേളനത്തിൽ പ്രസംഗം തടസ്സപ്പെട്ടതോടെ വേദിവിട്ട് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും രാത്രികാല ലോഡ് ഷെഡിങ്ങും ജനജീവിതം ദുസ്സഹമാക്കുന്നതിനിടയിൽ, വൈദ്യുതി മന്ത്രി പങ്കെടുത്ത പൊതുപരിപാടിയിൽ കറന്റ് പോയത് തിരിച്ചടിയായി. എറണാകുളത്ത് നടന്ന കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ സ്വന്തം വകുപ്പിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി വൈദ്യുതി തടസ്സപ്പെട്ടത്.

കറന്റ് പോയതോടെ പ്രസംഗം പാതിവഴിയിൽ നിർത്തി മന്ത്രി വേദിയിൽ നിന്നും മടങ്ങി. അതേസമയം, സമ്മേളന നഗരിയിലുണ്ടായ ഈ സംഭവം സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയുടെ ഭാഗമല്ലെന്നും പ്രാദേശികമായ സാങ്കേതിക തരാറുകൾ മൂലമാണ് കറന്റ് പോയതെന്നുമാണ് മന്ത്രി പിന്നീട് വ്യക്തമാക്കിയത്.