വൈദ്യുതി മുടങ്ങിയതിൽ രോഷം: കൊല്ലത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നേരെ വ്യാപാരിയുടെ ആക്രമണം

കൊല്ലം പള്ളിമുക്ക് സെക്ഷനിലെ സബ് എഞ്ചിനീയർ ജിഷ, ഓവർസീയർ മുഹമ്മദ് നൗഫൽ എന്നിവരെ വ്യാപാരിയായ വ്യക്തി മർദ്ദിച്ചെന്നാണ് പരാതി.

വൈദ്യുതി മുടങ്ങിയതിൽ രോഷം: കൊല്ലത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നേരെ വ്യാപാരിയുടെ ആക്രമണം

കൊല്ലം: പള്ളിമുക്കിൽ ഡ്യൂട്ടിക്കിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വ്യാപാരി ആക്രമിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സെക്ഷനിലെ സബ് എഞ്ചിനീയർ ജിഷ, ഓവർസീയർ മുഹമ്മദ് നൗഫൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

പള്ളിമുക്ക് സെക്ഷൻ പരിധിയിലെ എൻ.എസ്. സഹകരണ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം നടന്നത്. കേബിൾ അറ്റകുറ്റപ്പണികൾക്കായി ഈ പ്രദേശത്ത് താത്കാലികമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കെ, സ്ഥലത്തെത്തിയ വ്യാപാരി ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. വൈദ്യുതി മുടങ്ങിയതു കാരണം തന്റെ വ്യാപാരം തടസ്സപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.