സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു

വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാ വാട്ട് വരെയാണ് വര്‍ധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് രാത്രികാലങ്ങളില്‍ 15 മുതല്‍ 30 മിനിറ്റ് വരെ നിയന്ത്രണം. എല്‍നിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും കടുത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ദേശീയതലത്തില്‍ ആവശ്യകത ഉയര്‍ന്നതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ട്. എങ്കിലും പുറത്തുനിന്ന് പരമാവധി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ഈ നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.