റാസ് ലഫാനിൽ ശക്തമായ സ്ഫോടനം; 54 പേർക്ക് പരിക്ക്, 18 പേരെ കാണാതായി
അപകടത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, സ്ഥലത്ത് അപകടകരമായ വാതക ചോർച്ചയില്ലെന്നും സുരക്ഷാ ഭീഷണി നിലവിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി
ദോഹ: ഖത്തറിലെ റാസ് ലഫാനിലെ ഫാക്ടറിയിൽ ഞായറാഴ്ച ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ എണ്ണം 54 ആയി വർധിച്ചതായി അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഇവിടെ 18 ജീവനക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട്.
അപകടത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, സ്ഥലത്ത് അപകടകരമായ വാതക ചോർച്ചയില്ലെന്നും സുരക്ഷാ ഭീഷണി നിലവിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
സ്ഫോടന സമയത്ത് ദോഹയിലുടനീളം ശക്തമായ ശബ്ദം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ആക്രമണമല്ല, സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഖത്തർ എനർജിയും സംഭവത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്. ബാർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിൽ തീപിടിത്തവും സ്ഫോടനവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.
Comments ()