സഹോദരന്റെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങി; രണ്ട് മാസത്തിന് ശേഷം മലയാളി യുവാവിനെ തിരിച്ചറിഞ്ഞത് മോർച്ചറിയിൽ
കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ അനസ് നാസർ (30) ആണ് മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചത്. ജനിതക പരിശോധനാഫലങ്ങളിലൂടെയാണ് മൃതദേഹം അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്
മസ്‌കത്ത്: രണ്ട് മാസത്തിലേറെയായി ഒമാനിൽ കാണാതായിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ അനസ് നാസർ (30) ആണ് മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചത്. ജനിതക പരിശോധനാഫലങ്ങളിലൂടെയാണ് മൃതദേഹം അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
മസ്‌കത്തിലെ ഒരു ബിൽഡിംഗ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനസ്, സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് മടങ്ങാൻ അവധിയെടുത്തിരുന്നു. ഏപ്രിൽ 22-ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതായത്.
തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ ഏപ്രിൽ 23-ന് സ്പോൺസർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തിയപ്പോൾ അത് അനസ് നാസറിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്
Comments ()