പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി, യുവ ഡോക്ടർ അന്തരിച്ചു
2013 മുതൽ 2023 വരെ ഒരു ദശാബ്ദക്കാലം ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിൽ ഡെന്റൽ സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രവാസജീവിതം അവസാനിപ്പിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങി
റിയാദ്: സൗദി അറേബ്യയിലെ ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിലെ മുൻ ഡെന്റൽ സ്പെഷ്യലിസ്റ്റ് ഡോ. സതീഷ് കുമാർ അന്തരിച്ചു. ബംഗളൂരുവിലെ സ്വദേശവസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണം സഹപ്രവർത്തകരെയും പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
2013 മുതൽ 2023 വരെ ഒരു ദശാബ്ദക്കാലം ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിൽ ഡെന്റൽ സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രവാസജീവിതം അവസാനിപ്പിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് ബംഗളൂരുവിൽ സ്വന്തമായി ഡെന്റൽ ആശുപത്രി ആരംഭിച്ച് ചികിത്സാരംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.
ഡോ. സതീഷിന്റെ ഭാര്യ ഡോ. രശ്മി സതീഷും ജുബൈലിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്. ഡോ. സതീഷ് കുമാറിന്റെ നിര്യാണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
Comments ()