സൗദിയിൽ വിസ കാലാവധി കഴിഞ്ഞ് തുടരുന്നവർക്ക് തടവും പിഴയും; പരിശോധന ശക്തമാക്കുന്നു
‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യത്തോടെ സൗദിയിലുടനീളം നടക്കുന്ന സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്. നിയമലംഘകരെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണം തേടിയ അധികൃതർ, വിവരങ്ങൾ കൈമാറുന്നതിനുള്ള ഫോൺ നമ്പറുകളും പുറത്തുവിട്ടു.
റിയാദ്: വിസ കാലാവധി അവസാനിച്ച ശേഷവും സൗദി അറേബ്യയിൽ തുടരുന്ന വിദേശികൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പാലിപ്പിക്കുന്നതിനായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് പുതിയ മുന്നറിയിപ്പ്.
കാലാവധി കഴിഞ്ഞ വിസയിൽ തുടരുന്നവർക്ക് 50,000 റിയാൽ വരെ പിഴ, ആറ് മാസം വരെ തടവ്, തുടർന്ന് നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾക്കെതിരെ യാതൊരു ഇളവും നൽകില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, റിക്രൂട്ട് ചെയ്യപ്പെട്ട വിദേശികളുടെ യാത്രാ വിവരങ്ങൾ കൃത്യസമയത്ത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാത്ത സ്പോൺസർമാർക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യത്തോടെ സൗദിയിലുടനീളം നടക്കുന്ന സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്. നിയമലംഘകരെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണം തേടിയ അധികൃതർ, വിവരങ്ങൾ കൈമാറുന്നതിനുള്ള ഫോൺ നമ്പറുകളും പുറത്തുവിട്ടു.
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് 999 എന്ന നമ്പറിലും നിയമലംഘന വിവരങ്ങൾ അറിയിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments ()