കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 35ഓളം പേർക്ക് പരിക്ക്
റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരാളെ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ മറിഞ്ഞു.
കണ്ണൂർ: കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഏകദേശം 35 യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരാളെ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ മറിഞ്ഞു.
അപകടം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments ()