പ്രിയദർശിനി പദ്ധതി ബസുടമകൾക്ക് തിരിച്ചടിയായി: നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ
നവംബര് മുതല് സര്വീസുകള് പൂര്ണമായി നിര്ത്താനൊരുങ്ങി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്.
പ്രിയദര്ശിനി സൗജന്യ യാത്ര പദ്ധതിമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്ന്ന് നവംബര് ആദ്യവാരം മുതല് സര്വീസുകള് പൂര്ണ്ണമായി നിര്ത്തിവെക്കാന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കിയ റൂട്ടുകളില് ഡീസലടിക്കാനോ ജീവനക്കാര്ക്ക് മാന്യമായ വേതനം നല്കാനോ പോലും സാധിക്കുന്നില്ലെന്ന് ഭാരവാഹികള് വ്യക്തമാക്കി.
വിദ്യാര്ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്പ്പെടെയുള്ള ബസ് ചാര്ജ് വര്ദ്ധിപ്പിക്കുക, ഓണ്ലൈന് വഴി മാത്രം ടൈമിങ്ങ് കോണ്ഫറന്സ് നടത്തണമെന്ന ട്രാന്സ്പോര്ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. സമരത്തിന്റെ ആദ്യഘട്ടമായി ഈ മാസം 14-ന് ബസുടമകളും കുടുംബാംഗങ്ങളും സെക്രട്ടറിയേറ്റ് മാര്ച്ചും ധര്ണയും നടത്തും. രണ്ടാംഘട്ടമായി ഈ മാസം അവസാനവാരം സംഘടനാ ഭാരവാഹികള് സെക്രട്ടറിയേറ്റിന് മുന്നില് നിരാഹാര സമരം അനുഷ്ഠിക്കും.
അതിനുശേഷവും അനുകൂല തീരുമാനമുണ്ടായില്ലെങ്കില് സംയുക്ത സമിതിയുമായി ആലോചിച്ച് നവംബര് ആദ്യവാരം മുതല് സംസ്ഥാനത്ത് ബസ് സര്വീസുകള് പൂര്ണ്ണമായി നിര്ത്തിവെക്കുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, ജനറല് സെക്രട്ടറി ഹംസ ഏരിക്കുന്നന്, ട്രഷറര് എം.എസ്. പ്രേംകുമാര് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
Comments ()