'പ്രിയദര്‍ശിനിക്ക്' ലോഗോ ക്ഷണിച്ച് KSRTC, നിര്‍ദേശങ്ങള്‍ ഇങ്ങനെ

ജൂണ്‍ 30നകം ലോഗോ priyadarshini@keralartc.com എന്ന മെയിലില്‍ അയക്കണം.

'പ്രിയദര്‍ശിനിക്ക്' ലോഗോ ക്ഷണിച്ച് KSRTC, നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ 'പ്രിയദര്‍ശിനി' പദ്ധതിക്ക് ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000 രൂപയാണ് കെഎസ്ആര്‍ടിസി സമ്മാനമായി നല്‍കുക. ലോഗോ തയ്യാറാക്കുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചു.

സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോയില്‍ 'പ്രിയദര്‍ശിനി' പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്. ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആയിരിക്കും. ജൂണ്‍ 30നകം ലോഗോ priyadarshini@keralartc.com എന്ന മെയിലില്‍ അയക്കണം.