ഒക്ടോബർ 27-ന് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

ചൊവ്വാഴ്ച വന്ദേഭാരത് എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും

ഒക്ടോബർ 27-ന് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കെ.എസ്.ആർ ബെംഗളൂരു - എറണാകുളം ജങ്ഷൻ (26651) വന്ദേഭാരത് എക്സ്പ്രസ് സർവീസ് തൃശൂരിൽ അവസാനിപ്പിക്കും.

എറണാകുളം ജങ്ഷൻ - കെ.എസ്.ആർ ബെംഗളൂരു (26652) വന്ദേഭാരത് വൈകിട്ട് 3.20-ന് തൃശൂരിൽ നിന്നായിരിക്കും യാത്ര തിരിക്കുക (രണ്ട് ട്രെയിനുകളുടെയും എറണാകുളം - തൃശൂർ ഇടയിലുള്ള സർവീസ് റദ്ദാക്കി).

എറണാകുളം ജങ്ഷൻ - ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചയ്ക്ക് 02.55-ന് എറണാകുളത്തുനിന്ന് പുറപ്പെടും. കൂടാതെ മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഒരു മണിക്കൂർ 15 മിനിറ്റും, തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) ഒരു മണിക്കൂർ 20 മിനിറ്റും, തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് (19577) 40 മിനിറ്റും വൈകിയായിരിക്കും സർവീസ് നടത്തുക.