നവരാത്രി ആഘോഷം: തിങ്കളാഴ്ച പൊതുഅവധി

ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി.

നവരാത്രി ആഘോഷം:  തിങ്കളാഴ്ച പൊതുഅവധി

തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

ഈ വർഷം ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 19-ന് കൂടി അവധി അനുവദിക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ തീരുമാനം.

കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരം ഒക്ടോബർ 18-ന് പൂജവെപ്പ്, 19-ന് ദുർഗ്ഗാഷ്ടമി, 20 ചൊവ്വാഴ്ച മഹാനവമി (ആയുധപൂജ), 21 ബുധനാഴ്ച വിജയദശമി (പൂജയെടുപ്പ്) എന്ന ക്രമത്തിലാണ് ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്.

പുതിയ ഉത്തരവോടെ ഒക്ടോബർ 18, 19, 20, 21 (ഞായർ മുതൽ ബുധൻ വരെ) തീയതികളിൽ തുടർച്ചയായ അവധി ലഭിക്കും. ശനിയാഴ്ചത്തെ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ലഭിക്കുന്നത്.